രണ്ടര പതിറ്റാണ്ട് നീണ്ട സിപിഎം ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി അധികാരത്തിലെത്തിയ ത്രിപുരയില്‍ വ്യാപക സംഘര്‍ഷം അരങ്ങേറുകയാണ്. സിപിഎം പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ചു ആക്രമിക്കുന്നുവെന്നാണ് പാര്‍ട്ടി നേതാക്കളുടെ ആരോപണം. ലെനിന്റെ പ്രതിമ ബുള്‍ഡോസര്‍ ഉപയോഗിച്ചാണ് തകര്‍ത്തത്. ഈ വേളയില്‍ കൂടിനിന്നവര്‍ ഭാരത് മാതാ കീ ജയ് വിളിച്ചു, നിരവധി സിപിഎം ഓഫീസുകളും വീടുകളും ആക്രമിക്കപ്പെട്ടു... തുടങ്ങിയ വാര്‍ത്തകളാണ് ഇതുവരെ പുറത്തുവന്നത്.